മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാലുപേര്‍ പിടിയില്‍
സ്വന്തം ലേഖകൻ
Saturday, June 17, 2023 12:07 PM IST
തൃശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേര്‍ പിടിയിൽ. തൃശൂര്‍ പൂത്തോളിലെ ബീവറേജസ് കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലയിൽ വെള്ളിയാഴ്ച രാത്രിയിലാണു സംഭവം.
മദ്യം കിട്ടാതെ വന്നപ്പോള്‍ നാലംഗസംഘം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാര്‍ക്കുനേരേ തോക്കു ചൂണ്ടുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്ന് എയര്‍ ഗണ്‍ കണ്ടെടുത്തു.
വില്‍പന സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോഴാണ് നാലംഗ സംഘം ജീവനക്കാര്‍ക്കുനേരെ തോക്കു ചൂണ്ടിയത്. വെസ്റ്റ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.