അമിത്ഷാ ഗുജറാത്തില്‍; ദുരന്തബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി
Saturday, June 17, 2023 3:36 PM IST
അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായ ഗുജറാത്തിലെ കച്ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യോമനിരീക്ഷണം നടത്തി. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മാണ്ഡ്വി സിവില്‍ ആശുപത്രിയിലും അമിത്ഷാ സന്ദര്‍ശനം നടത്തി.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം വൈകിട്ട് അഞ്ചിന് അമിത്ഷാ മാധ്യമങ്ങളെ കാണും. വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന് നഷ്ടമായത്. 22 പേര്‍ക്ക് പരിക്കേറ്റു.
നിരവധി വളര്‍ത്തുമൃഗങ്ങള്‍ ചത്തു. വിവിധയിടങ്ങളിലായി 500ല്‍ അധികം മരങ്ങള്‍ കടപുഴകി വീണു. പലയിടങ്ങളിലും വാഹനങ്ങള്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലാണ്.