ഫ്രാൻസിൽ വിമാനാപകടം; സൈനികരുൾപ്പടെ മൂന്നുപേർ മരിച്ചു
Sunday, June 18, 2023 2:59 AM IST
പാരീസ്: ഫ്രാൻസിലുണ്ടായ വിമാനാപകടത്തിൽ രണ്ട് സൈനികർ ഉൾപ്പടെ മൂന്നുപേർ മരിച്ചു. തെക്കൻ ഫ്രാൻസിലെ വാർ ഡിപ്പാർട്ട്മെന്റിലെ ഗോൺഫറോൺ ഗ്രാമത്തിലാണ് അപകടം നടന്നത്.
സെക്കൻഡ് കോംബാറ്റ് ഹെലികോപ്റ്റർ റെജിമെന്റ് പരിശീലന താവളത്തിലെ സൈനികരാണ് കൊല്ലപ്പെട്ട രണ്ടുപേർ. ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.