മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മം: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളും ക​ര്‍​ണാ​ട​ക മാ​തൃ​ക സ്വീ​ക​രി​ക്ക​ണം; സീ​റോ മ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍
മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മം: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളും ക​ര്‍​ണാ​ട​ക മാ​തൃ​ക സ്വീ​ക​രി​ക്ക​ണം; സീ​റോ മ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍
Sunday, June 18, 2023 9:19 PM IST
കൊ​ച്ചി: ക​ര്‍​ണാ​ട​ക​യി​ല്‍ മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മം പി​ന്‍​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് സീ​റോ മ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍. ഈ ​തീ​രു​മാ​നം മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും വി​ല​മ​തി​ക്കു​ന്ന​വ​ര്‍​ക്കും എ​ല്ലാ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ള്‍​ക്കും പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച് ന​ല്‍​കി​യ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന് കൂ​ച്ചു വി​ല​ങ്ങി​ട്ടു​കൊ​ണ്ടാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​ത്. നി​ക്ഷി​പ്ത താ​ല്‍​പ​ര്യ​ങ്ങ​ളോ​ടെ ത​യാ​റാ​ക്കു​ന്ന മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള പീ​ഡ​ന​മാ​യി മാ​റു​ക​യാ​ണ്.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഈ ​നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ ക്രൈ​സ്ത​വ​ര്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ടു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. അ​വി​ടെ നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തി​വ​രു​ന്ന സേ​വ​ന​ങ്ങ​ളെ​പ്പോ​ലും ദു​ര്‍​വ്യാ​ഖ്യാ​നം​ചെ​യ്ത് മ​ത​പ​രി​വ​ര്‍​ത്ത​ന​മെ​ന്ന് മു​ദ്ര​കു​ത്തി വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും അ​റ​സ്റ്റു ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.


ഇ​ത്ത​രം സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന ഭീ​തി ഒ​ഴി​വാ​യ​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക മാ​തൃ​ക സ്വീ​ക​രി​ച്ച് ഈ ​നി​യ​മം നി​ല​വി​ലു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത് പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<