മദ്യപിച്ച് ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച പ്രവാസി യുവാവ് പിടിയിൽ
Sunday, June 18, 2023 6:46 PM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ കാർഡിഫിൽ മദ്യപിച്ച് ബോധരഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി പിടിയിലായി. പ്രീത് വികാൽ(20) എന്നയാളാണ് അറസ്റ്റിലായത്.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാർഡിഫിലെ നിശാക്ലബിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതി അമിതമായി മദ്യപിച്ചിരുന്നു. ഇത് മനസിലാക്കിയ വികാൽ, ക്ലബിൽ നിന്ന് ഇറങ്ങവേ യുവതിയെ സമീപിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
വികാലിനോട് സംസാരിച്ച് മിനിറ്റുകൾക്കുള്ളിൽ യുവതി ബോധരഹിതയായി വീണിരുന്നു. തുടർന്ന് പ്രതി ഇവരെ കൈകളിലേന്തി സ്വന്തം താമസസ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വികാൽ യുവതിയ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചു. ഇതേത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.