പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്ക​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ജ​സ്റ്റീ​സ് വി​ജി അ​രു​ണി​ന്‍റെ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക.

വി​ചാ​ര​ണക്കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത് ത​ങ്ങ​ളു​ടെ വാ​ദം വേ​ണ്ട​വി​ധം പ​രി​ഗ​ണി​ക്കാ​തെ​യാ​ണെ​ന്നും ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ ആ​വ​ശ്യം. പ്ര​തി​ക​ളു​ടെ ഹ​ര്‍​ജി​യെ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്തി​രു​ന്നു.

അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ആ​കെ 16 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ നാ​ലും പ​തി​നൊ​ന്നും പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടിരുന്നു.

ഒ​ന്നാം പ്ര​തി​ ഹു​സൈ​ന്‍, ര​ണ്ടാം പ്ര​തി മ​ര​യ്ക്കാ​ര്‍, മൂ​ന്നാം പ്ര​തി ഷം​സു​ദ്ദീ​ന്‍, അ​ഞ്ചാം പ്ര​തി രാ​ധാ​കൃ​ഷ്ണ​ന്‍, ആ​റാം പ്ര​തി അ​ബൂ​ബ​ക്ക​ര്‍, ഏ​ഴാം പ്ര​തി സി​ദ്ദീ​ഖ്, എ​ട്ടാം പ്ര​തി ഉ​ബൈ​ദ്, ഒ​മ്പ​താം പ്ര​തി ന​ജീ​ബ്, 10-ാം പ്ര​തി ജൈ​ജു​മോ​ന്‍, 12-ാം പ്ര​തി സ​ജീ​വ്, 13-ാം പ്ര​തി സ​തീ​ഷ്, 14-ാം പ്ര​തി ഹ​രീ​ഷ്, 15-ാം പ്ര​തി ബി​ജു, 16-ാം പ്ര​തി മു​നീ​ര്‍ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​ത്.

16-ാം പ്ര​തി മു​നീ​റി​ന് കോ​ട​തി മൂ​ന്ന് മാ​സം ത​ട​വും അ​ഞ്ഞൂ​റ് രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. ഇ​യാ​ള്‍ കേ​സി​ല്‍ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി മൂ​ന്ന് മാ​സ​ത്തി​ലേ​റെ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ പി​ഴ തു​ക മാ​ത്രം അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു വി​ധി.