സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ
സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ
Friday, June 23, 2023 7:04 PM IST
മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സെ​ല​ക്ട​ർ​മാ​ർ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പേ​സ​ർ മു​കേ​ഷ് കു​മാ​റാ​ണ് ടീ​മി​ലെ പു​തു​മു​ഖം.

സ​ഞ്ജു​വി​ന് പു​റ​മേ ഇ​ഷാ​ൻ കി​ഷ​നും വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ടീ​മി​ലു​ണ്ട്. ഐ​പി​എ​ല്ലി​ലും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്ന ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ കെ.​എ​ൽ.​രാ​ഹു​ലി​നെ ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല.

രോ​ഹി​ത് ശ​ർ​മ ടീ​മി​ന്‍റെ നാ​യ​ക​നാ​യും ഹ​ർ​ദി​ക് പാ​ണ്ഡ്യ ഉ​പ​നാ​യ​ക​നാ​യും തു​ട​രും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര ജൂ​ലൈ 27-ന് ​തു​ട​ങ്ങും.


ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ഹ​ർ​ദി​ക് പാ​ണ്ഡ്യ (വൈ​സ് ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, വി​രാ​ട് കോ​ഹ്ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഇ​ഷാ​ൻ കി​ഷ​ൻ, സ​ഞ്ജു സാം​സ​ൺ, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ർ പ​ട്ടേ​ൽ, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ട്, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മ്രാ​ൻ മാ​ലി​ക്ക്, മു​കേ​ഷ് കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<