ബഹ്റിനിൽ കാർ മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു
Wednesday, June 28, 2023 11:06 PM IST
മനാമ: ഖത്തർ-ബഹ്റിൻ അതിർത്തിയായ ഹുഫൂഫിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പാലാ മണ്ണക്കനാട് പാലത്തനാത്ത് എബി അഗസ്റ്റിൻ (41), മലപ്പുറം മേൽമുറി കടമ്പോത്ത്പാടത്ത് അർജുൻ മനോജ്കുമാർ (34), എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പരിക്കില്ലാതെ രക്ഷപെട്ടു.
ഖത്തറിൽ നിന്ന് ബഹ്റിനിലേക്ക് അവധി ആഘോഷിക്കാൻ പോയ സംഘത്തിന്റെ കാറാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഘം യാത്ര തുടങ്ങിയത്.
അബു സംറ അതിർത്തി പിന്നിട്ട് 80 ഓളം കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് കാർ മണൽതിട്ടയിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ അർജുൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർജുന്റെ മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.