സെ​ന്തി​ലി​നെ പു​റ​ത്താ​ക്കി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ്റ്റാ​ലി​ൻ
സെ​ന്തി​ലി​നെ പു​റ​ത്താ​ക്കി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ്റ്റാ​ലി​ൻ
Thursday, June 29, 2023 9:57 PM IST
ചെ​ന്നൈ: സെ​ന്തി​ൽ ബാ​ലാ​ജി​യെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നും പു​റ​ത്താ​ക്കി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. അ​ഴി​മ​തി കേ​സി​ൽ ഇ​ഡി ക​സ്റ്റ​ഡി​യി​ലു​ള്ള സെ​ന്തി​ൽ ബാ​ലാ​ജി​യെ ഇ​ന്നാ​ണ് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി പു​റ​ത്താ​ക്കി​യ​ത്.

മ​ന്ത്രി​യെ പു​റ​ത്താ​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് മ​ന്ത്രി​മാ​രു​ടെ നി​യ​മ​ന​വും ഒ​ഴി​വാ​ക്ക​ലു​മെ​ന്നി​രി​ക്കെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ​ന്നും നി​യ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.


അ​തേ​സ​മ​യം വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി ബാ​ലാ​ജി തു​ട​രു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ സ്തം​ഭ​ന​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് കാ​ണി​ച്ചാ​ണ് ഗ​വ​ർ​ണ​റു​ടെ അ​സാ​ധാ​ര​ണ ന​ട​പ​ടി.

ക​ഴി​ഞ്ഞ​യാ​ഴ്ച 17 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​യി​രു​ന്നു സെ​ന്തി​ൽ ബാ​ലാ​ജി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.
Related News
<