ബിഹാർ മന്ത്രി സുരേന്ദ്ര യാദവിന് വധഭീഷണി; പോലീസിനെ സമീപിച്ചു
Wednesday, July 5, 2023 4:15 AM IST
ഗയ: ബിഹാർ സഹകരണമന്ത്രി സുരേന്ദ്രയാദവിന് വധഭീഷണി. തന്നെ കൊലപ്പെടുത്തുന്നവർക്ക് 11 കോടി രൂപ ഇനാം നൽകാമെന്ന് ഒരു സംഘം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.
ഒരു ജാതി സംഘടനയാണ് ഭീഷണി മുഴക്കിയതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഭിന്നതയ്ക്കാണ് സംഘം പ്രവർത്തിക്കുന്നതെന്നും ഗയയിലെ പോലീസ് സൂപ്രണ്ട് ആശിഷ് ഭാരതിക്ക് നൽകിയ പരാതിയിൽ മന്ത്രി പറഞ്ഞു.
പരാതിയിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.