തൃശൂരിൽ മിന്നൽ ചുഴലി; നിരവധി മരങ്ങൾ കടപുഴകി
സ്വന്തം ലേഖകൻ
Wednesday, July 5, 2023 3:16 PM IST
ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിൽ മിന്നൽ ചുഴലി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് കനത്തമഴയോടൊപ്പം മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി.
വ്യാപക കൃഷിനാശവും സംഭവിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടർന്ന് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.