വിദ്യാർഥികളുടെ മുടിമുറിച്ച അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
Friday, July 7, 2023 9:38 AM IST
നോയിഡ: അച്ചടക്കം പഠിപ്പിക്കാൻ വിദ്യാർഥികളുടെ മുടി മുറിച്ച അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഉത്തർപ്രദേശിലെ നോയിഡയിലുള്ള ശാന്തി ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
നിരവധി വിദ്യാർഥികൾക്കാണ് ദുരനുഭവമുണ്ടായത്. തുടർന്ന് ഇവരുടെ മാതാപിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. ഇതിനു പിന്നാലെ അധ്യാപികയ്ക്കെതിരെ സ്കൂൾ മാനേജ്മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.