യാദാദ്രി: തെലങ്കാനയിൽ ഫലക്നുമ എക്സ്പ്രസിൽ തീപിടിത്തം. മൂന്നു ബോഗികളിലാണ് തീ പടർന്നത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

വെള്ളിയാഴ്ച ഉച്ചയോടെ ബൊമ്മിപള്ളി-പാഗിടിപള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

എസ്-3, എസ്-4, എസ്-5 എന്നീ കോച്ചുകളിലാണ് തീപടർന്നത്. അഗ്നിശമനസേനയും റെയിൽവേ പോലീസും ചേർന്നാണ് തീയണച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. റെയിൽവേ അന്വേഷണം തുടങ്ങി.