തമിഴ്നാട് മന്ത്രി പൊൻമുടി ഇഡി കസ്റ്റഡിയിൽ
Tuesday, July 18, 2023 6:52 AM IST
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്ന് പൊൻമുടിയുടെ വീട്ടിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തെ ഇഡി കസ്റ്റഡിയിലെടുത്തത്.
പൊൻമുടിയെ കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. അനധികൃതമായി ക്വാറി ലൈസൻസ് നൽകിയെന്ന കേസിലാണ് നടപടി. ക്വാറി ലൈസൻസ് അനുവദിച്ചത് വഴി 28 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മകനും സുഹൃത്തുകൾക്കുമാണ് ക്വാറി ലൈസൻസ് അനുവദിച്ചത്. 2006ൽ മന്ത്രിയായിരിക്കെയാണ് ക്വാറി ലൈസൻസ് അനുവദിച്ചെന്നാണ് കേസ്.
ഇന്ന് രാവിലെ ഏഴ് മുതലാണ് വീട്ടിലും ഓഫീസുകളിലും പരിശോധന ആരംഭിച്ചത്. പൊന്മുടിയുടെ മകനും ലോക്സഭാ എംപിയുമായ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
അടുത്തിടെ തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. പിന്നാലെ സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.