തൃശൂരിൽ വീണ്ടും ഡെങ്കിപ്പനി മരണം
Wednesday, July 19, 2023 3:25 PM IST
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തൃശൂര്‍ മാപ്രാണം ചെറാക്കുളം സ്വദേശി ഹര്ഷന്(65) ആണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞാഴ്ച ജില്ലയില്‍ ഡെങ്കിപ്പനി മൂലം രണ്ടുപേര്‍ മരിച്ചിരുന്നു.