പാതിരാവിലും ഉറക്കമൊഴിച്ച് കാത്തുനിന്ന് ജനസാഗരം; അടൂരിലും ഉമ്മൻ ചാണ്ടിയെ കാണാൻ വൻ തിരക്ക്
Thursday, July 20, 2023 12:00 AM IST
അടൂർ: രാത്രി ഏറെ വൈകിയും തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ കാത്തുനിന്ന് ജനസാഗരം. അടൂരിലേക്ക് ഉമ്മൻ ചാണ്ടിയുടെ മൃതശരീരവുമായുള്ള വിലാപയാത്ര എത്തിയതോടെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാത്രി പന്ത്രണ്ടോടെയാണ് വിലാപയാത്ര അടൂരിലെത്തിയത്. ഉറക്കമൊഴിച്ച് സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങളാണ് എംസി റോഡിനെ ഇരുവശത്തുമായി തടിച്ചു കൂടിയത്. അടൂരിലെ ജനസാഗരത്തെ കീറിമുറിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയിലാണ് വാഹനം.