മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
Thursday, July 20, 2023 11:20 AM IST
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ഈ ദൃശ്യങ്ങള്‍ കോടതിയെ വല്ലാതെ അസ്വസ്ഥരാക്കിയെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ അക്രമം നടത്താനുള്ള ഉപകരണമായി സ്ത്രീകളെ ഉപയോഗിക്കുന്നത് ഒരിയ്ക്കലും അംഗീകരിക്കാനാവില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കര്‍ശനമായ നടപടി വേണം. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്നും കോടതി പറഞ്ഞു.