മഅദനി തിരുവനന്തപുരത്തെത്തി; റോഡ് മാര്‍ഗം അന്‍വാര്‍ശേരിയിലേക്ക് തിരിച്ചു
Thursday, July 20, 2023 3:42 PM IST
ബംഗളൂരു: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹം അന്‍വാര്‍ശേരിയിലെ കുടംബവീട്ടിലേക്ക് റോഡ് മാര്‍ഗം യാത്രതിരിച്ചു.
കര്‍ണാടകയില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വീണ്ടും വരാന്‍ അവസരമൊരുങ്ങിയത്. സുപ്രീംകോടതിയുടേത് നീതിന്യായ സംവിധാനത്തിന്റെ യശസ് ഉയര്‍ത്തുന്ന ഉത്തരവാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി പ്രയാസങ്ങള്‍ ഉണ്ടായി. ഇതെല്ലാം അതിജീവിച്ചാണ് നാട്ടില്‍ പോകാന്‍ സാധിച്ചത്. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും ബംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിന് മുന്‍പ് മഅദനി മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം തുടര്‍ന്ന ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കാനാണ് തീരുമാനം.