""പോലീസ് മാപ്പ് പറയാതെ പിരിഞ്ഞുപോകില്ല''; കളക്ടറെ പ്രതിഷേധമറിയിച്ച് കാസര്‍ഗോട്ടെ മത്സ്യതൊഴിലാളികള്‍
Tuesday, July 25, 2023 3:15 PM IST
കാസര്‍ഗോഡ്: റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നതിനിടെ പോലീസ് മോശമായി പെരുമാറിയെന്ന് തൃക്കണ്ണാട്ടെ മത്സ്യതൊഴിലാളികള്‍. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖരനെ ഇവര്‍ പ്രതിഷേധമറിയിച്ചു.
പോലീസ് മാപ്പ് പറയാതെ പിരിഞ്ഞുപോകില്ലെന്നും ഇവര്‍ കളക്ടറെ അറിയിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സംഘമെത്തിയാണ് കളക്ടറെ ഇവിടെനിന്ന് മാറ്റിയത്.
കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് മത്സ്യതൊഴിലാളികള്‍ രാവിലെ കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ച് നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പോലീസ് കഴുത്തിന് പിടിച്ചെന്നും മര്‍ദിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
മത്സ്യബന്ധന വള്ളങ്ങള്‍ റോഡിന് കുറുകെ വച്ചായിരുന്നു പ്രതിഷേധം. കടല്‍ ഭിത്തി നിര്‍മിക്കാമെന്ന് ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പ്രതിഷേധക്കാര്‍. ഇതിന് പിന്നാലെയാണ് കളക്ടര്‍ സ്ഥലത്തെത്തിയത്.