കേസെടുത്ത നടപടി പിൻവലിക്കണം: മൈക്ക് ഉടമകളുടെ സംഘടന
സ്വന്തം ലേഖകൻ
Wednesday, July 26, 2023 11:30 AM IST
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.
മൈക്ക് ഹൗളിംഗ് വന്നതിന് ഉപയോഗിച്ച മൈക്ക് സെറ്റ് ഉപകരണങ്ങൾക്കും മൈക്ക് ഉടമയ്ക്കും എതിരെ പോലീസ് നടപടിയെടുത്തതും ഉപകരണങ്ങൾ പിടിച്ചെടുത്തതും പ്രതിഷേധാർഹമാണെന്ന് മൈക്ക് ഉടമകളുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.