"ചൂടുവെള്ളത്തിൽ കുളിക്കാമോ?' പിണറായി സർക്കാരിനെ പരിഹസിച്ച് സതീശൻ
സ്വന്തം ലേഖകൻ
Wednesday, July 26, 2023 12:20 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മൈക്ക് കേടായതിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ചൂടുവെള്ളത്തിൽ കുളിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സതീശൻ പരിഹസിച്ചു.
ആരാണ് ഒന്നാം പ്രതി : മൈക്ക്, ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തിൽ എന്താണ് നടക്കുന്നത്? മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇടത് സർക്കാർ കേരളത്തിലുള്ളവരെ ചിരിപ്പിച്ച് കൊല്ലുകയാണെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കേസ് അവസാനിപ്പിക്കാെനാരുങ്ങുകയാണ് കന്‍റോൺമെന്‍റ് പോലീസ്. സുരക്ഷാ പരിശോധനയല്ലാതെ മറ്റ് നടപടിയൊന്നും പാടില്ലെന്ന് അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കിയത്.
ഇലക്ട്രിക്കല്‍ വിംഗ് പരിശോധന നടത്തിയശേഷം മൈക്ക് ഉപകരണങ്ങള്‍ ഉടമയ്ക്ക് ഇന്നുതന്നെ തിരിച്ചു നല്‍കിയേക്കും. പരിശോധനയുടെ ഭാഗമായി എടുത്ത കേസ് മാത്രമാണിതെന്നും അതില്‍ അസ്വഭാവികതയില്ലെന്നുമാണ് പോലീസ് പറയുന്നത്.