പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക് സിലിണ്ടര്‍ ലോറി ഇടിച്ചുകയറി
Wednesday, July 26, 2023 4:26 PM IST
കോട്ടയം: പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്ക് പാചക വാതക സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി. ഉച്ചയ്ക്കായിരുന്നു സംഭവം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നായിരുന്നു അപകടം.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയില്‍ ഒഴിഞ്ഞ പാചകവാതക സിലിണ്ടറുകളാണുണ്ടായിരുന്നത്. ക്ഷേത്രം റോഡിലേക്ക് വഴിതെറ്റി വന്ന വാഹനം പിന്നോട്ട് തിരിഞ്ഞ് പോകുന്നതിനായി തിരിക്കുമ്പോള്‍ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ക്ഷേത്ര കവാടത്തിലെ ഭണ്ഡാരം അടക്കം തകര്‍ന്നിട്ടുണ്ട്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.