അഴീക്കലിൽ വലയന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു
സ്വന്തം ലേഖകൻ
Saturday, July 29, 2023 2:57 PM IST
കൊല്ലം: അഴീക്കൽ മത്സ്യബന്ധനത്തിനിടയിൽ വലയന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയഴീക്കൽ ശ്രീ മന്ദിരത്തിൽ വേണു (48) ആണ് മരിച്ചത്.
ചെറിയഴീക്കൽ സ്വദേശി ഡാനി രഘുവിന്റെ ഉടമസ്ഥയിലുള്ള "ഹര ഹര മഹാദേവ’ എന്ന വള്ളത്തിലെ തൊഴിലാളിയാണ്. രാവിലെ കടലിൽ വലയിടുമ്പോഴാണ് സംഭവമുണ്ടായത്.
മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സ്(65) ആണ് മരിച്ചത്.
തീരദേശ പോലീസിനും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് വള്ളം മറിഞ്ഞ് ഒരാളെ കാണാതായത്.
മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാലു പേര് നീന്തി രക്ഷപ്പെട്ടിരുന്നു.