മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്കോ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ടി​ജു​വാ​ന​യി​ലേ​ക്ക് 40 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 20ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വ​ള​രെ ദു​ഷ്‌​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ന​യ​റി​ത് സം​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ സി​വി​ൽ പ്രൊ​ട്ട​ക്ഷ​ൻ സെ​ക്ര​ട്ട​റി ജോ​ർ​ജ് ബെ​നി​റ്റോ റോ​ഡ്രി​ഗ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.