യു​എ​സ് സൈ​നി​ക​ൻ ക​സ്റ്റ​ഡി​യി​ൽ; സ്ഥി​രീ​ക​രി​ച്ച് ഉ​ത്ത​ര​കൊ​റി​യ
യു​എ​സ് സൈ​നി​ക​ൻ ക​സ്റ്റ​ഡി​യി​ൽ; സ്ഥി​രീ​ക​രി​ച്ച് ഉ​ത്ത​ര​കൊ​റി​യ
Friday, August 4, 2023 10:11 AM IST
പ്യോംഗ്യാംഗ്: അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ ട്രാ​വി​സ് കിം​ഗ് ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യി ഉ​ത്ത​ര​കൊ​റി​യ സ്ഥി​രീ​ക​രി​ച്ചു. കൊ​റി​യ​ക​ൾ​ക്കി​ട​യി​ലെ നി​സൈ​നീ​കൃ​ത മേ​ഖ​ല നി​യ​ന്ത്രി​ക്കു​ന്ന യു​എ​ൻ ക​മാ​ൻ​ഡ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​യാ​ളെ വി​ട്ടു​കി​ട്ടാ​നു​ള്ള ​ശ്ര​മം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​തേ​സ​മ​യം, ട്രാ​വി​സി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന സൂ​ച​ന​യു​ണ്ട്.


ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന ട്രാ​വി​സ് ജൂ​ലൈ 18നാ​ണ് ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്കു ക​ട​ന്ന​ത്.
Related News
<