തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ര​ണ്ടു​മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കും. ഓ​ഗ​സ്റ്റ് ര​ണ്ടാം വാ​രം ആ​രം​ഭി​ച്ച് 23നു​ള്ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ധ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശി​ക​യാ​കും.

സാ​ധാ​ര​ണ ഓ​ണ​ത്തി​ന് ക്ഷേ​മ​പെ​ൻ​ഷ​ൻ കു​ടി​ശി​ക​യി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ക​യാ​ണു പ​തി​വ്. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 1,550 കോ​ടി രൂ​പ​യും ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​നാ​യി 212 കോ​ടി രൂ​പ​യു​മു​ൾ​പ്പെ​ടെ 1,762 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

60 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് 3,200 രൂ​പ വീ​തം പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക.