മിത്ത് വിവാദം; യോഗം വിളിച്ച് എൻഎസ്എസ്, പങ്കെടുക്കാൻ ഗണേഷ് കുമാർ
Sunday, August 6, 2023 7:33 AM IST
ചങ്ങനാശേരി: സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ വിവാദ പരാമർശത്തെച്ചൊല്ലിയുള്ള തുടർസമരങ്ങളെപ്പറ്റി ചർച്ച ചെയ്യാനായി ഡയറക്ടർ ബോർഡ് യോഗം ചേരാൻ നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്).
ഇന്ന് പെരുന്നയിൽ ചേരുന്ന യോഗത്തിൽ ബോർഡ് അംഗവും ഇടതുമുന്നണി എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുമെന്നാണ് സൂചന. വിഷയത്തിൽ ഗണേഷ് ഇതുവരെ പരസ്യപ്രസ്താവന നടത്തിയിട്ടില്ല.
ഷംസീർ വിവാദപരാമർശം പിൻവലിച്ച് മാപ്പ് പറയുംവരെ പ്രക്ഷോഭം തുടരാനാണ് എൻഎസ്എസ് നീക്കം. ഇതിനായുള്ള ചർച്ചകളും യോഗത്തിൽ നടക്കും.