സ്പീക്കർ സഭ നിയന്ത്രിച്ചാൽ കോണ്ഗ്രസ് സഹകരിക്കുമോ? വി. മുരളീധരൻ
Monday, August 7, 2023 2:45 AM IST
കോഴിക്കോട്: വിവാദ മിത്ത് പരാമർശം നടത്തിയ സ്പീക്കർ എ.എൻ. ഷംസീർ നിയമസഭ നിയന്ത്രിച്ചാൽ കോണ്ഗ്രസ് സഹകരിക്കുമോയെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. സിപിഎം നേതാക്കൾ ഖേദ ്രകടനം നടത്താൻപോലും തയാറായിട്ടില്ല. സ്പീക്കർ പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാതെ വിവാദം അവസാനിക്കില്ലെന്നും വി. മുരളീധരൻ പറഞ്ഞു.