മിത്ത് വിവാദം സഭയ്ക്കുള്ളിൽ കടുപ്പിക്കേണ്ടെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകൻ
Monday, August 7, 2023 10:44 AM IST
തിരുവനന്തപുരം: മിത്ത് വിവാദം നിയമസഭയിൽ കടുപ്പിക്കേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമാണ് യുഡിഎഫ് തീരുമാനിച്ചത്.
അതേസമയം, സ്പീക്കർ തിരുത്തണമെന്ന നിലപാട് മാത്രം സഭയിൽ ആവർത്തിക്കും. പ്രധാനപ്പെട്ട വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യുഡിഎഫിൽ തീരുമാനമായി.
വിവാദത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻഎസ്എസ് നിലപാട് പക്വമാണെന്ന് യുഡിഎഫ് വിലയിരുത്തി. വർഗീയ ശക്തികൾക്ക് കേരളത്തിൽ അവസരം കൊടുക്കരുതെന്നും യുഡിഎഫ് യോഗത്തിൽ പരാമർശിച്ചു.