ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ പിടിയിൽ
Monday, August 7, 2023 7:44 PM IST
കൊളംബോ: രാജ്യാന്തര സമുദ്രാതിർത്തി കടന്നെന്ന പേരിൽ തമിഴ്നാട് സ്വദേശികളായ 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.
നാഗപ്പട്ടണം ജില്ലയിലെ അക്കരപ്പേട്ട ഗ്രാമവാസികളായ സെൽവകുമാർ, രാജ, ഗണപതി, ഇളയരാജ, സായ് ശിവ, മുകേഷ്, പൊന്നുരാജ, അഴഗ്, അരവിന്ദ്, വേലു എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച നാഗപ്പട്ടണത്ത് നിന്ന് പുറപ്പെട്ട ഇവർ ലങ്കയിലെ മുല്ലൈത്തിവു തീരത്തിന് സമീപത്തുള്ള കൊടിയക്കരൈ മേഖലയിൽ വച്ച് ഞായറാഴ്ച രാത്രിയാണ് പിടിയിലായത്. അറസ്റ്റിലായവരെ ട്രിങ്കോമാലി നാവിക ക്യാമ്പിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.