ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു മരിച്ചു
Saturday, August 12, 2023 10:16 AM IST
ദുബായ്: ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ(32)യാണ് മരിച്ചത്. ഷാർജയിലാണ് സംഭവം.
ശരണ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മൂന്നുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്നു.
ഭർത്താവ് മൃദുൽ എൻജിനീയറായി ദുബായിയിൽ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.