രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍നിന്ന് 10 പേര്‍ക്ക് പുരസ്കാരം
Monday, August 14, 2023 1:17 PM IST
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്കാരം.
ഒരാള്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലും മറ്റ് ഒന്‍പത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുമാണ് പ്രഖ്യാപിച്ചത്. എസ്പി ആര്.മഹേഷാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായത്.
എഎസ്പി സോണി ഉമ്മന്‍ കോശി, ഡിവൈഎസ്പി സി.ആര്.സന്തോഷ്, സിഐ ജി.ആര്.അജീഷ്, എഎസ്ഐ ആര്.ജയശങ്കര്‍, എഎസ്ഐ ശ്രീകുമാര്‍, ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ഗണേഷ് കുമാര്‍, സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനായ പി.കെ.സത്യന്, ആംഡ് പോലീസ് എസ്ഐ എന്‍.എസ്.രാജഗോപാല്‍, എം.ബിജു പൗലോസ് എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലുകള്‍ ലഭിച്ചത്.
രാജ്യത്ത് ആകെ 954 പേര്‍ക്കാണ് മെഡലുകള്‍ പ്രഖ്യാപിച്ചത്.