മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വിദ്യാർഥികൾക്ക് സസ്പെൻഷൻ
Monday, August 14, 2023 10:06 PM IST
എറണാകുളം: മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസിനിടെ അപമാനിച്ച സംഭവത്തിൽ കെഎസ്യു നേതാവടക്കം ആറ് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്.
കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ള ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ഥികള്‍ അപമാനിച്ചത്. അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാർഥികൾ ക്ലാസ്മുറിക്കുള്ളിൽ ഓടിനടക്കുകയും അനുവാദം കൂടാതെ പ്രവേശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
അധ്യാപകന്റെ കസേര വലിച്ചുനീക്കാനും പിറകിൽ നിന്ന് അംഗവിക്ഷേപം നടത്തി അപമാനിക്കാനും വിദ്യാർഥികൾ ശ്രമിച്ചിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെയാണ് കോളജ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്.