അബ്ദുള്‍ നാസര്‍ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Thursday, August 17, 2023 9:19 AM IST
കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ ചികിത്സയ്ക്കും തുടര്‍ പരിശോധനയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നെഫ്രോളജി വിഭാഗത്തിലെ ഡോ. ഇഖ്ബാലിന്‍റെ നേതൃത്വത്തിലുള്ള സംഘം മഅദനിയെ ചികിത്സിക്കും. ആശുപത്രിയില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.