മണിപ്പുരില്‍ പ്രത്യേക ഭരണകൂടം വേണം; പ്രധാനമന്ത്രിക്ക് നിവേദനം നല്കി ബിജെപി എംഎല്‍എമാര്‍
Thursday, August 17, 2023 9:55 AM IST
ഇംഫാല്‍: മണിപ്പുരില്‍ പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെട്ട് 10 കുക്കി എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്കി. അഞ്ച് മലയോര ജില്ലകള്‍ക്കായി പ്രത്യേക ഭരണകൂടം വേണമെന്നാണ് ആവശ്യം. ഇതില്‍ എട്ട് പേരും ബിജെപി എംഎല്‍എമാരാണ്.
ഈ ജില്ലകള്‍ക്കായി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും തുല്യരായ ഉദ്യോഗസ്ഥരെ നിയമിക്കണം. ഇംഫാല്‍ മരണത്തിന്റേയും നാശത്തിന്റേയും താഴ്വരയായി മാറിയിരിക്കുന്നു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ പ്രധാനമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദനത്തിൽ പറയുന്നു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് മേയ്തി വിഭാഗത്തില്‍നിന്നുള്ള ബിജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.