മുഖം മറച്ചില്ലെങ്കിൽ സ്ത്രീകളുടെ അന്തസ് നഷ്ടമാകുമെന്ന് താലിബാൻ
Thursday, August 17, 2023 7:48 PM IST
കാബുൾ: മുഖം മറയ്ക്കാതെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ അവരുടെ അന്തസ് നഷ്ടമാകുമെന്ന് താലിബാൻ ഭരണകൂടം.
അഫ്ഗാനിസ്ഥാനിലെ സദാചാര സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വക്താവാണ് ഈ പ്രസ്താവന നടത്തിയത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം പ്രദർശിപ്പിച്ചാൽ പാപത്തിൽ വീഴാനുള്ള സാധ്യത ഏറെയാണെന്നും താലിബാൻ വ്യക്തമാക്കി.
ചില വലിയ നഗരങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതെ നടക്കുന്നത് വളരെ മോശം പ്രവർത്തിയാണ്. മുഖം മറച്ചില്ലെങ്കിൽ അവരുടെ മുഖത്തിന് കേടുപാടുകളൊന്നും ഒന്നും ഉണ്ടാവില്ല.
എന്നാൽ പുരുഷന്മാർ ഒരു സ്ത്രീയുടെ മുഖത്തേക്ക് നോക്കുന്നതോടെ ആ സ്ത്രീയുടെ അന്തസിന് കോട്ടം തട്ടുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന സ്ത്രീകളെയാണ് അള്ളാഹു ബഹുമാനിക്കുന്നതെന്നും താലിബാൻ വക്താവ് പറഞ്ഞു.