ഫ്ലോറിഡയിൽ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരൻ മരിച്ചു
Friday, August 18, 2023 4:34 AM IST
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരൻ മരിച്ചു. തലയ്ക്കാണു വെടിയേറ്റതെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.
കുട്ടികൾ ബന്ധുക്കളാണോ എന്നതിൽ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന ചിലരെ ചോദ്യം ചെയ്തുവരികയാണ്.
രണ്ടു മാസം മുന്പ് ഒഹായിയോയിൽ രണ്ടു വയസുകാരൻ പിതാവിന്റെ തോക്കുമായി കളിക്കവേ വെടിയേറ്റ് ഗർഭിണിയായ അമ്മ മരിച്ചിരുന്നു.