വേഗറാണിയായി യുഎസിന്റെ ഷക്കാരി റിച്ചാർഡ്സൺ
Tuesday, August 22, 2023 5:10 AM IST
ബുഡാപെസ്റ്റ്: ഭൂഗോളത്തിലെ ഏറ്റവും വേഗമേറിയ വനിതതാരമായി യുഎസിന്റെ ഷക്കാരി റിച്ചാർഡ്സൺ. 2023 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വനിതാ 100 മീറ്ററിൽ ഷക്കാരി ചാമ്പ്യനായി. 10.65 സെക്കൻഡിൽ ഓടിയെത്തി ഷക്കാരി റിച്ചാർഡ്സൺ സ്വർണം സ്വന്തമാക്കി.

ജമൈക്കൻ താരങ്ങൾ വെള്ളിയും വെങ്കലവും സ്വന്തമാക്കി. ജമൈക്കയുടെ ഷെരിക ജാക്സണ് 10.72 സെക്കൻഡുമായി വെള്ളി നേടി. ജമൈക്കയുടെ തന്നെ ഷെല്ലി ആൻ ഫ്രേസർ വെങ്കലത്തിലെത്തി. 10.77 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്.

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ 12.96 സെക്കൻഡിൽ ഓടിയെത്തിയ അമേരിക്കയുടെ ഗ്രാൻഡ് ഹോളോവെ സ്വർണം നേടി. ജമൈക്കയുടെ പാർച്മെന്റ് വെള്ളി നേടിയപ്പോൾ അമേരിക്കയുടെ തന്നെ ഡാനിയേൽ റോബർട്സ് വെങ്കലം നേടി.