ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്നു; രോഗി തറയിൽ നെഞ്ചിടിച്ച് വീണു
Wednesday, August 23, 2023 3:06 AM IST
തിരുവനന്തപുരം: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. സ്ട്രച്ചർ തകർന്ന് നാൽപതുകാരി നെഞ്ചിടിച്ച് തറയിൽ വീഴുകയായിരുന്നു. പനവൂർ മാങ്കുഴി സ്വദേശി ലാലിക്കാണ് പരിക്കേറ്റത്.