കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 43,600 രൂപയായി. ​ഗ്രാമിന് 20 രൂപ വർധിച്ച് 5,450 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ച് 43,440 രൂപയായിരുന്നു.

24 കാരറ്റ് സ്വർണം പവന് 176 രൂപ വർധിച്ച് 47,560 രൂപയായി. ​ഗ്രാമിന് 22 രൂപ വർധിച്ച് 5,945 രൂപയാണ് വിപണി വില. ഓണം സീസൺ ആരംഭിച്ചതോടെ ജ്വല്ലറികളിൽ മികച്ച വിൽപനയാണ് നടക്കുന്നത്.

ഇന്ന് വെള്ളി വിലയിലും വർധനയുണ്ട്. ​ഗ്രാമിന് 1.50 രൂപ വർധിച്ച് 80 രൂപയും എട്ട് ​ഗ്രാമിന് 12 രൂപ വർധിച്ച് 640 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1,920 യുഎസ് ഡോളറായിട്ടുണ്ട്.