കുട്ടനാട് സിപിഎമ്മില്‍ അച്ചടക്ക നടപടി; ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി
Thursday, August 24, 2023 3:38 PM IST
ആലപ്പുഴ: വിഭാഗീയത രൂക്ഷമായ ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി. വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കുട്ടനാട് ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഏരിയ കമ്മിറ്റി അംഗം കെ.എസ്. അജിത്തിനെതിരേയാണ് നടപടിയുണ്ടായത്.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് പാർട്ടി കണ്ടെത്തിയ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി, കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്ന് രാജേന്ദ്ര കുമാറിനെത നീക്കം ചെയ്തു.