മ​ല​പ്പു​റം: മ​മ്പാ​ട് വ​ട​പു​റം താ​ളി​പ്പൊ​യി​ലി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. ചാ​ലി​യാ​ർ തീ​ര​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തും ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇ​ത് ക​ടു​വ​യു​ടേ​താ​ണെ​ന്ന് വ​ന​പാ​ല​ക​ർ സ്ഥി​രീ​ക​രി​ച്ചു.

വ​യ​നാ​ട് വ​നം വ​ന്യ​ജീ​വി വി​ഭാ​ഗ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ട​ക്കോ​ടു വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ക​ടു​വ​യെ​ത്തി​യ​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ചാ​ലി​യാ​ർ പു​ഴ മു​റി​ച്ചു​ക​ട​ന്നാ​ണ് ക​ടു​വ താ​ളി​പ്പൊ​യി​ൽ ഭാ​ഗ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തെ​ത്തി​യ​ത്.

ര​ണ്ടു​മാ​സം മു​ൻ​പ് പു​ഴ​യി​ലെ തു​രു​ത്തി​ൽ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.