തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​മാ​ർ​ക്ക് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഓ​ണ​സ​മ്മാ​നം. ഖാ​ദി മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് പു​രു​ഷ എം​എ​ൽ​എ​മാ​ർ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

വ​നി​താ എം​എ​ൽ​എ​മാ​ർ​ക്ക് ഖാ​ദി സാ​രി​യും ന​ൽ​കും. ഖാ​ദി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് സ്പീ​ക്ക​ർ ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ത​ന്നെ ന​ൽ​കു​ന്ന​ത്.