തെ​ങ്കാ​ശി: ത​മി​ഴ്നാ​ട്ടി​ലെ കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്ത് എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 30 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തു​ള്ള താ​ൽ​ക്കാ​ലി​ക ക​ട​യി​ലെ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലെ 10 സി​ലി​ണ്ട​റു​ക​ളി​ലും തീ ​പ​ട​ർ​ന്നു​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്താ​കെ ക​റു​ത്ത പു​ക ഉ​യ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ 40 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. ഓ​ഫ് സീ​സ​ൺ ആ​യ​തി​നാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം വ​ള​രെ​ക്കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.