മഡഗാസ്കറിൽ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു
Saturday, August 26, 2023 6:07 AM IST
അന്റനാനാരിവോ: ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനായി മഡഗാസ്കറിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കായിക പ്രേമികളുടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അത്ലറ്റിക്സ് ട്രാക്കിന് സമീപം പരിക്കേറ്റ ഡസൻ കണക്കിന് ആളുകളെ റെഡ് ക്രോസ് പ്രവർത്തകർ പരിചരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിലുണ്ട്.
പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണെന്ന് പ്രധാനമന്ത്രി ക്രിസ്റ്റ്യൻ എൻസെ പറഞ്ഞു.