കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി
Tuesday, August 29, 2023 10:26 AM IST
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്നരക്കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനും പിടികൂടി. 44 കോടി രൂപയുടെ ലഹരിമരുന്നാണ് ഡിആർഐ പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിലായി. ഇയാൾ ഷാർജിയിൽനിന്നാണ് കരിപ്പൂരെത്തിയത്. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.