ജോക്കോ വീണ്ടും ലോക ഒന്നാം നമ്പർ
Tuesday, August 29, 2023 11:54 AM IST
ന്യൂയോർക്ക്: നൊവാക് ജോക്കോവിച്ച് വീണ്ടും ലോക ഒന്നാം നമ്പർ. യുഎസ് ഓപ്പൺ ആദ്യ റൗണ്ടിൽ ജയിച്ച ജോക്കോവിച്ച് ടെന്നീസ് പുരുഷ ലോക റാംങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിനെ മറികടന്നാണ് ജോക്കോവിച്ച് ഒന്നാം റാങ്കിലെത്തിയത്. ഫ്രാൻസിന്റെ അലക്സാണ്ടർ മുള്ളറെയാണ് ന്യൂയോർക്കിൽ സെർബിയൻ ഇതിഹാസം പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു ജോക്കോയുടെ വിജയം. സ്കോർ: 6-0, 6-2, 6-3.