മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
Wednesday, August 30, 2023 7:12 AM IST
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. രണ്ടുപേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയവർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന.