കുട്ടിയെ ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി ഓണയാത്ര; രണ്ട് പേർ അറസ്റ്റിൽ
Wednesday, August 30, 2023 6:02 PM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓണാഘോഷ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
കുട്ടിയുടെ പിതാവും കഴക്കൂട്ടം സ്വദേശിയുമായ സോജു, ജീപ്പ് ഡ്രൈവർ ഹരികുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവോണനാളിൽ മേനകുളം മുതൽ വെട്ടുറോഡ് വരെയാണ് കുട്ടിയെ ജീപ്പിന് മുന്നിൽ ഇരുത്തി അപകടകരമായ നിലയിൽ ഘോഷയാത്ര നടത്തിയത്. ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലായിരുന്നു യാത്ര.
കുട്ടിയെ ബോണറ്റിലിരുത്തി യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് ഇരുവരെയും പിടികൂടിയത്.