കണ്ണൂരിൽ യുവാവിന് വെട്ടേറ്റു; നാലുപേർ അറസ്റ്റിൽ
Thursday, August 31, 2023 2:56 PM IST
കണ്ണൂർ: ചാലാട് കാറിലെത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചാലാട് മണലിലെ നിഖിലി (33) നാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് തെക്കേക്കുന്നുന്പ്രം സ്വദേശികളായ സൽമേഷ് (32), എൻ.കെ. രാജേന്ദ്രൻ (50), രാധാകൃഷ്ണൻ (55), പി. ശ്രീകുമാർ (61) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി 7.30 ഓടെയാണ് വീടിനടുത്തുവച്ച് യുവാവിന് വെട്ടേറ്റത്. പൂർവവൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. അക്രമി സംഘം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.